
കൊല്ലാട്: ഫർണിച്ചർ നിർമ്മാണവുമായുണ്ടായ സാമ്പത്തിക തർക്കം പാർട്ടി ഓഫീസിൽ പറഞ്ഞു തീർക്കാനെത്തിയ തടിപ്പണിക്കാരൻ കുഴഞ്ഞു വീണു മരിച്ചു. മൂലേടം കുന്നമ്പള്ളി, മരോട്ടിപറമ്പിൽ മോനിച്ചൻ (ഷിബി, 55) ആണ് മരിച്ചത്. ഫർണിച്ചർ നിർമാണ തൊഴിലാളിയായ മോനിച്ചൻ കൊല്ലാട് സ്വദേശിയായ റിട്ട. ഫോറസ്റ്റ് ജീവനക്കാരന്റെ വീട്ടിലെ ഫർണിച്ചർ പണിയുമായുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരം ആറോടെ കൊല്ലാട് സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിൽ ഒത്തുതീർപ്പിനെത്തിയത്. സംസാരിക്കുന്നതിനിടയിൽ മോനിച്ചൻ കസേരയിൽ നിന്ന് വഴുതി വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഭാര്യ: ഐഷ. മക്കൾ: ചിന്നു, ചിപ്പി, അനന്ദു.