എരുമേലി: അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശബരിമല തീർത്ഥാടകർക്കായുള്ള അന്നദാന ക്യാമ്പ് ആരംഭിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് പി.എ ഇർഷാദ്, സെക്രട്ടറി പി.എം.എ കരിം, ദേവസ്വം അസി.കമ്മീഷണർ ഡി.ബൈജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.പി സതീഷ്‌കുമാർ, പുണ്യം പൂങ്കാവനം കോഓർഡിനേറ്റർ എസ്.ജെ ഷിബു, എ.ബി.എ.എസ്.എസ് കേന്ദ്ര സെക്രട്ടറി രാജീവ് കോന്നി, പി.പി ശശിധരൻ നായർ, പി.വി സുരേഷ് അടിമാലി, സുരേന്ദ്രൻ കൊടിത്തോട്ടം, വൈ.പി ബാലചന്ദ്രൻ നായർ, അനിയൻ എരുമേലി, കെ.പി മുരളീധരൻ മുല്ലശ്ശേരി, അനിൽ റാന്നി ക്യാമ്പ് ഓഫീസർ രാജാറാം ചെന്നൈ, അസി.ക്യാമ്പ് ഓഫീസർ ദക്ഷിണാമൂർത്തി എന്നിവർ പങ്കെടുത്തു. എരുമേലി അമ്പലം മേൽശാന്തി രാജേഷ് നമ്പൂതിരി ഭദ്രദീപം തെളിച്ചു. സെക്രട്ടറി രാജീവ് കോന്നി പതാക ഉയർത്തി. സമ്മേളനത്തിത്തോടനുബന്ധിച്ച് അന്നദാനവും നടന്നു.