കോട്ടയം: എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ നടക്കും. രാവിലെ 9ന് കൗൺസിൽ യോഗം ചർച്ച. 2ന് പ്രതിനിധി സമ്മേളനം മന്ത്രി വി.എൻവാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, സെക്രട്ടേറിയറ്റംഗം കെ.പി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. കെ.എസ് അനിൽകുമാർ, രാജേഷ് ഡി.മാന്നാത്ത് എന്നിവർ സംസാരിക്കും.