തലയോലപ്പറമ്പ് : പെരുവ വടുകുന്നപ്പുഴ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം 13 മുതൽ 20 വരെ നടക്കും. 13 ന് രാത്രി 8ന് ക്ഷേത്രം തന്ത്റി മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 14ന് രാവിലെ 6ന് ശിവപുരാണപാരായണം തമ്പി കാരിക്കോട്, വൈകിട്ട് 7 ന് നാമാഭിഷേകം ശ്രീഭദ്റ ഭജനമണ്ഡലി കീഴൂർ, 15ന് വൈകിട്ട് 7ന് ചാക്യാർകൂത്ത് നേപത്യ രാഹുൽ ചാക്യാർ, 16ന് വൈകിട്ട് 7 ന് പാഠകം കലാമണ്ഡലം മണികണ്ഠൻ, 17ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, വൈകിട്ട് 7 ന് നൃത്തസന്ധ്യ, 18 ന് വൈകിട്ട് 7 ന് നൃത്തനൃത്യങ്ങൾ സൗപർണ്ണിക സ്‌കൂൾ ഓഫ് ഡാൻസ് ഓണക്കൂർ, 19ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം തേർവഴി ഗിരിജൻ മാരാർ, രാത്രി 8ന് തിരുവാതിര, 10.30ന് വലിയവിളക്ക്, പള്ളിവേട്ട, വലിയ കാണിക്ക, 20ന് രാവിലെ 8ന് കൊടിയിറക്ക്, 8.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 12ന് എതിരേല്പ്, നിറപ്പൊലിമ, സമൂഹപ്പറ, പാണ്ടിമേളം തിരുമറയൂർ സുരേഷ് മാരാർ എന്നിവയാണ് പ്രധാന പരിപാടികൾ.