കോട്ടയം: നഗരസഭയിൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീൻദയാൽ അന്ത്യോയ യോജന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നഗരത്തിലെ സാധാരണക്കാരായ ജനങ്ങളിലേയ്ക്ക് അവബോധം എത്തിക്കുന്നതിനായി നടപ്പാക്കിയ നഗരശ്രീ ഉത്സവത്തിന്റെ സമാപനസമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ഏരിയ സൊസൈറ്റികളെയും ഡെപ്യൂട്ടി ചെയർപേഴ്‌സൺ ബി.ഗോപകുമാർ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരണം നടത്തി. ബിന്ദു സന്തോഷ്കുമാർ, സിന്ധു ജയകുമാർ, എൻ.എൻ വിനോദ്, ഡോ.പി.ആർ സോന, കെ.ശങ്കരൻ, അഡ്വ.ഷീജ അനിൽ, എം.പി സന്തോഷ് കുമാർ, ടി.ആർ അനിൽകുമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.