കറുകച്ചാൽ : അമ്പലക്കവല - തോട്ടയ്ക്കാട് റോഡിൽ വെള്ളക്കെട്ട് പതിവായതോടെ യാത്രക്കാർ‌ ദുരിതത്തിൽ. അമ്പലക്കവലയ്ക്ക് സമീപം സോമില്ലുപടിയിലാണ് വെള്ളക്കട്ട് സ്ഥിരമായി ഉണ്ടാകുന്നത്. ചെറിയ മഴയിൽ പോലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തെയ്ക്ക് വെള്ളം തെറിക്കുന്നതും പതിവാണ്. റോഡിന്റെ അശാസ്ത്രീയ നിർമാണവും വെള്ളം ഒഴുകാൻ ഓടകളില്ലാത്തതുമാണ് പ്രശ്‌നമെന്ന് നാട്ടുകാർ പറയുന്നു.