എലിക്കുളം:സ്കൂൾ കുട്ടികളിലെ കാർഷികാഭിരുചി വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി പദ്ധതിയ്ക്ക് എലിക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപകൻ തോമസ് ജേക്കബ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ നിസ്സ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
അസി. കൃഷി ഓഫീസർമാരായ എ.ജെ അലക്‌സ് റോയ്, അനൂപ്.കെ.കരുണാകരൻ, അദ്ധ്യാപകരായ ജോർജ് ജോസഫ്, സോജൻ ആന്റണി, സജി.പി.എസ്, റോമിയാ ജോൺ, ഷിനോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.