അടിമാലി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സബ്ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലിന് ശേഷം പ്രതിനിധികൾ അണിനിരന്ന പ്രകടനം നടന്നു. സംഘടനാ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട്, തിരഞ്ഞെടുപ്പ് എന്നിവ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. സബ് ജില്ലാ പ്രസിഡന്റ് എ.ജി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി.കെ. സുധാകരൻ, എം.ഡി. പ്രിൻസ് മോൻ, ഷാജി തോമസ്, അപർണാ നാരായണൻ, ജിജോ എം. തോമസ്, ശാന്താകുമാരി കെ.കെ, ഡോ. ആശ എം, കെ.ആർ. ബിനോയി, അനീഷ് മാത്യു, ഷെമീർ സി.എ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സമ്മേളനം 18, 19 തിയതികളിൽ പീരുമേട്ടിൽ നടക്കും.