accident
അപകടത്തില്‍പ്പെട്ട കാറുകള്‍

അടിമാലി: അടിമാലി ടൗണിൽ നിറുത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തിൽ വിനോദസഞ്ചാരികളായ രണ്ട് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ശേഷം കാംകോ ജംഗ്ഷൻ ഭാഗത്തായിരുന്നു വാഹനാപകടമുണ്ടായത്. പാതയോരത്ത് നിറുത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് അതേ ദിശയിൽ നിന്നെത്തിയ മറ്റൊരു കാർ ഇടിച്ച് കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിനോദ സഞ്ചാരത്തിനെത്തിയ ആലപ്പുഴ സ്വദേശികളായ അഞ്ച് പേരായിരുന്നു നിറുത്തിയിട്ടിരുന്ന കാറിനുള്ളിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ സൈദത്ത് നിസ (39), സീനത്ത് ഗഫൂർ (60) എന്നിവരെ ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗവും ഇടിച്ച് കയറിയ കാറിന്റെ മുൻഭാഗവും തകർന്നു. അടിമാലി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.