ചങ്ങനാശേരി: ചങ്ങനാശേരി ബാർ അസോസിയേഷൻ ഭാരവാഹികളായി അഭിഭാഷകരായ സി.കെ. ജോസഫ് (പ്രസിഡന്റ്), കൃഷ്ണദാസ്(സെക്രട്ടറി), പി. ദീപു (ട്രഷർ), ഷാനിമോൾ (വൈസ് പ്രസിഡന്റ്), മാർട്ടിൻ സ്‌കറിയ (ജോ.സെക്രട്ടറി), കെ. മാധവൻ പിള്ള , റോയി തോമസ്, ബോബൻ ടി. തെക്കേൽ , എസ്. അനിൽ, ജി. മധുകുമാർ , സി.പി. വിജയൻ ,എ.എം. അൻസാരി, അനിൽ കെ.ജോൺ ,സി.യു അജയൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ. റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, മുതിർന്ന അഭിഭാഷകരായ ചെറിയാൻ മാത്യു, കെ.മാധവൻ പിള്ള, ജോസഫ് ഫിലിപ്പ്, കുര്യൻ ജോസഫ്, ദാമുകുമാർ, പി.എസ് മനോജ്, എന്നിവർ പ്രസംഗിച്ചു.