ചങ്ങനാശേരി : ചെത്തിപ്പുഴ സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സെന്റർ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാൻസർരോഗികൾക്കുള്ള സഹായധനവും വിഗ്ഗും വിതരണം ചെയ്യുന്ന ഏൽപിദ കാൻസർ കെയർ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണജോർജ് നിർവഹിച്ചു. സർഗക്ഷേത്ര രക്ഷാധികാരി ഫാ.തോമസ് ചൂളപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി.എം.ഐ തിരുവനന്തപുരം പ്രൊവിൻഷ്യൾ സെബാസ്റ്റ്യൻ ചാമത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ.ജോബ് മൈക്കിൽ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലിമ്മ ടോമി, സർഗക്ഷേത്ര കൺവീനർ ജിജി കോട്ടപ്പുറം, സെക്രട്ടറി വർഗീസ് ആന്റണി, വുമൺസ്‌ഫോറം പ്രസിഡന്റ് ജമുന ഫ്രാൻസിസ്, സെക്രട്ടറി ബീനജോസഫ്, മഞ്ജു ബിജോയ് എന്നിവർ പങ്കെടുത്തു.