thomas

പാലാ : ജില്ലാ അത്‌ലറ്റിക് മീറ്റിൽ 825 പോയിന്റോടെ പൂഞ്ഞാർ കെ.പി.തോമസ് മാഷ് സ്‌പോർട്‌സ് അക്കാഡമിയ്ക്ക് ചാമ്പ്യൻഷിപ്പ്. 690 പോയിന്റ് നേടിയ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാഡമി രണ്ടാം സ്ഥാനവും, 441 പോയിന്റ് ലഭിച്ച ചങ്ങനാശേരി അസംപ്ഷൻ കോളേജിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14,16,18, വയസിൽ താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിലും തോമസ് മാഷ് സ്‌പോർട്‌സ്
അക്കാഡമിക്കാണ് കിരീടം.14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ പാറത്തോട് ഗ്രേസിമെമ്മോറിയിൽ ഹൈസ്‌കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിനുമാണ് രണ്ടാം സ്ഥാനം.16 വയസിൽ താഴെയുളള പെൺകുട്ടികളുടെ വിഭാഗത്തിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസും 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിയും രണ്ടാംസ്ഥാനത്തെത്തി. 20 വയസിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഒന്നാം സ്ഥാനത്തും പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാഡമി രണ്ടാം സ്ഥാനത്തുമെത്തി. വനിതകളുടെ വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ഇവർക്കാണ്. 16,18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ പാലാ സ്‌പോർട്‌സ് അക്കാഡമി,അൽഫോൻസാ അത്‌ലറ്റിക് അക്കാദമി എന്നിവർക്കാണ് രണ്ടാം സ്ഥാനം.20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളേജിനാണ് ഒന്നാം സ്ഥാനം. പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്‌സ് കോളേജിന് ഒന്നാം സ്ഥാനവും ചങ്ങനാശേരി എസ്.ബി കോളേജിന് രണ്ടാം സ്ഥാനവും ലഭിച്ചു.