പാലാ: സ്ത്രീകൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടന്നാക്രമണം നടത്തുന്നത് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.. പുരോഗമന പ്രസ്ഥാനത്തിന്റെ അപ്പസ്‌തോലർ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം നാടു ഭരിക്കുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുകയാണെന്നും രമ പറഞ്ഞു. കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് നീതി നിഷേധത്തിനെതിരെ സൂര്യ സഞ്ജയ് എന്ന വീട്ടമ്മ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സൈബർ ആക്രമണത്തിന് ഇരയായ യുവതിയുടെ സമരം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് താൻ പിൻമാറണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺകോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചെന്നും കെ.കെ രമ പറഞ്ഞു. പാലാ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കൻ, റോയി എലിപ്പുലിക്കാട്ട്, തോമസ് കല്ലാടൻ, ഏ.കെ ചന്ദ്രമോഹൻ, അഡ്വ.ബിജു പുന്നത്താനം, ജി. ഗോപകുമാർ ,രാമപുരം സി.ടി രാജൻ, രാജൻ കൊല്ലം പറമ്പിൽ, സന്തോഷ് കുര്യത്ത്, മോളിപീറ്റർ, അഡ്വ.ആർ.മനോജ്, അനുപമ വിശ്വനാഥ്, ലാലി സണ്ണി, ഹരിദാസ് അടമത്ര,അർജുൻ സാബു, തുടങ്ങിയവർ പ്രസംഗിച്ചു.