ഏറ്റുമാനൂർ : സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സിന്റെ അനുവദിച്ച ആനുകൂല്യങ്ങൾ നിരന്തരം തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ഏറ്റുമാനൂർ അദ്ധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ 37-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസ്ഫ്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, കെ.എസ്.എസ്.പി.എ സംസ്ഥാന ഭാരവാഹികളായ രാജൻ കുരിക്കൾ, കെ.വി.മുരളി, ബാബുരാജേന്ദ്രൻ നായർ, ടി.എസ്.സലിം, ബി.രവീന്ദ്രൻ, പി.കെ മണിലാൽ, സതീഷ് ജോർജ്, പി.ജെ ആന്റണി, വി.പ്രദീപ് കുമാർ, ബേബി ഡാനിയേൽ എന്നിവർ പങ്കെടുത്തു. പ്രതിനിധി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷത വഹിച്ചു.