ചങ്ങനാശേരി: ബി.ജെ.പി ചങ്ങനാശേരി ടൗൺ സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ഇ ശ്രാം രജിസ്‌ട്രേഷനും കാർഡ് വിതരണവും നടന്നു. ചങ്ങനാശേരി മണ്ഡലം ഓഫീസ് അങ്കണത്തിൽ നടത്തിയ ചടങ്ങ് സംസ്ഥാന സമിതിയംഗം എം.ബി രാജഗോപാൽ ടൗൺ സൗത്ത് ഉപാദ്ധ്യക്ഷ സിന്ധു മുരുകൻ, സെക്രട്ടറി രാഗേഷ് എന്നിവർക്ക് കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ടൗൺ സൗത്ത് ഉപാദ്ധ്യക്ഷൻ പി.വി അനിൽ ബാബു, സംസ്ഥാനസമിതിയംഗം ബി. രാധാകൃഷ്ണ മേനോൻ, സംസ്ഥാന കൗൺസിലംഗം പി.പി ധീരസിംഹൻ, ജില്ല കമ്മിറ്റിയംഗം പി. സുരേന്ദ്രനാഥ്, മോർച്ച കോട്ടയം ജില്ല പ്രസിഡന്റ് കെ. ആർ പ്രദീപ്, ഒ.ബി.സി മോർച്ച കോട്ടയം ജില്ല ജനറൽ സെക്രട്ടറി സി.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി വിനോദ് കുന്നേൽ, എസ്.സി മോർച്ച ടൗൺ സൗത്ത് പ്രസിഡന്റ് രാജേന്ദ്രൻ, മുൻസിപ്പൽ കൗൺസിലർ വിഷ്ണു, 149 ബൂത്ത് പ്രസിഡന്റ് സുരേഷ് കുമാർ, 152 ബൂത്ത് പ്രസിഡന്റ് ശ്രീകുമാർ തോപ്പിൽ പറമ്പിൽ എന്നിവർ പങ്കെടുത്തു. ഇരുന്നൂറിൽപരം ആളുകൾക്ക് കാർഡ് വിതരണം ചെയ്തു.