കോട്ടയം : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഈസ്റ്റ് സബ് ജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.ബിജു ഉദ്ഘാടനം ചെയ്തു. സ്മിത എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ.പ്രസാദ്, ജില്ലാ സെക്രട്ടറി സാബു ഐസക്, ജോ.സെക്രട്ടറി ബിറ്റു പി. ജേക്കബ്, എക്‌സി.അംഗം സൂസൻ ചാണ്ടി, കമ്മിറ്റി അംഗം രാജേഷ് കെ പുതുമന, ജോമിനി എൻ.പോൾ, കെ.ആശാലത എന്നിവർ സംസാരിച്ചു. സംഘടനാ റിപ്പോർട്ട് അനിൽകുമാറും പ്രവർത്തന റിപ്പോർട്ട് കെ.എം.സലിമും അവതരിപ്പിച്ചു. ഭാരവാഹികളായി സജി ജേക്കബ് (പ്രസിഡന്റ്), സലിം കെ.എം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.