വൈക്കം : എസ്.എൻ.ഡി.പിയോഗം 642ാം നമ്പർ വാഴേകാട് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖയ്ക്ക് ഓഫീസ് സമുച്ചയവും ഓഡിറ്റോറിയവും നിർമ്മിക്കാൻ പൊതുയോഗം തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ പങ്കജാക്ഷൻ, സെക്രട്ടറി പി.എൻ വിജയൻ, വൈസ് പ്രസിഡന്റ് കെ.രാജു, യൂണിയൻ കമ്മറ്റിയംഗം സി.എൻമോഹനൻ , വി. രാജൻ, മഹേശ്വരൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.കെ രാമകൃഷ്ണൻ (പ്രസിഡന്റ്), ബാബുക്കുട്ടൻ (വൈസ് പ്രസിഡന്റ്), പി.എൻ.വിജയൻ (സെക്രട്ടറി),ഗോപേഷ് (യൂണിയൻ കമ്മറ്റിയംഗം), രാധാ ബാബു എസ്.എൻ വിഹാർ, കോമള കടയാറ്റ്, അജിത്ത് നികർത്തിൽ, വിനോദ് ലംസി നിവാസ് എന്നിവരെ തിരഞ്ഞെടുത്തു.