എരുമേലി : ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ എരുമേലി ടൗണിൽ പേട്ടക്കവല മുതൽ രാജാപടി വരെ പൊലീസ് വൺവേ സംവിധാനം ഏർപ്പെടുത്തി. ഭാരവാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ഇരുവശങ്ങളിൽ നിന്ന് എത്തുമ്പോൾ പേട്ടതുള്ളൽ നടത്തുന്നത് അപകടകരമാണെന്ന തിരിച്ചറിവിലാണ് വൺവെ ഏർപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം റോഡുകളിൽ നിന്ന് പേട്ടക്കവലയിലെത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് രാജാപടിയിലേക്ക് ഇനി പോകാനാകുക. ടി.ബി റോഡിലൂടെ വേണം മറ്റ് വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. ഭാരമേറിയ വാഹനങ്ങൾ വേഗത കുറച്ച് സഞ്ചരിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.