പുതുപ്പള്ളി : നവാഗതകർക്കുള്ള സ്വീകരണപരിപാടിയുടെ ഭാഗമായി ജിസാറ്റ് എൻജിനിയറിംഗ് കോളേജിൽ 'തരംഗ 21" ആർട്സ് ആൻഡ് ഫ്രെഷേഴ്സ് ഡേ നടന്നു. സി.ഇ.ഒ ആബിദ് ഷഹീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.സാജു എലിയാസ് അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവിമാരായ എ.എസ് ബാബു, കെ.എൻ ഭരതൻ എന്നിവർ പങ്കെടുത്തു. കോ-ഓർഡിനേറ്റർ ദിലീപ് ശശിധരൻ സ്വാഗതവും, ഷൈനി ഏബ്രഹാം നന്ദിയും പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞ വീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.