ഇടപ്പാടി : ആനന്ദഷൺമുഖ ക്ഷേത്ര ഉത്സവ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജനുവരി 12 ന് രാത്രി 7.30 ന് ഉത്സവം കൊടിയേറി 18 ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ദേവസ്വം പ്രസിഡന്റ് ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗമാണ് ഉത്സവക്കമ്മറ്റിയെ തിരഞ്ഞെടുത്തത്. ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ സ്വാഗതം പറഞ്ഞു. അഡ്വ.കെ.എം സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.എസ്.ശാർങ്ധരൻ, കണ്ണൻ ഇടപ്പാടി, പി.ഡി.രവീന്ദ്രൻ, സജീവ് വയല, കലേഷ് മല്ലികശ്ശേരി, വത്സാ ബോസ്, കുഞ്ഞുമോൾ നന്ദൻ, സതീഷ് മണി തുടങ്ങിയവർ സംസാരിച്ചു. ഉത്സവ കമ്മിറ്റി ചെയർമാനായി പി.ഡി.രവീന്ദ്രൻ കീഴമ്പാറയേയും,
വൈസ് ചെയർമാനായി വാസൻ മല്ലികശ്ശേരിയേയും തിരഞ്ഞെടുത്തു. വത്സാ ബോസ് ഇടപ്പാടി, കുഞ്ഞുമോൾ നന്ദൻ ഈരാറ്റുപേട്ട, സാവിത്രി വള്ളിച്ചിറ, കലേഷ് മല്ലികശ്ശേരി, രവി അരീപാറ, വിജയൻ ഇടപ്പാടി, വിനോദ് തോണിക്കുഴി, സനൂപ് വള്ളിച്ചിറ, സജീവ് വയലാ, ചന്ദ്രൻ കോട്ടയിൽ
രാജൻ ഈട്ടിക്കൽ തുടങ്ങിയവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ.