അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എം എസ് എയുടെ നേതൃത്വത്തിൽ മച്ചിപ്ലാവിലെ മൃഗാശുപത്രിക്കു മുമ്പിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചു.കെ എസ് എം എസ് എ ജില്ലാ വൈസ് പ്രസിഡന്റ് പി. ആർ സലിം കുമാർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കുക, ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക,കന്നുകുട്ടികൾക്ക് കാലിത്തീറ്റ ലഭ്യത വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുമ്പോട്ട് വയ്ക്കുന്നത്.ഇരുമ്പുപാലം ക്ഷീര സംഘം പ്രസിഡന്റ് കെ .പി. ബേബി അദ്ധ്യക്ഷത വഹിച്ചു. ചാറ്റുപാറ ക്ഷീരസംഘം പ്രസിഡന്റ് എൽദോസ്,ഏലിയാസ് അപ്പക്കൽ, ഹസ്സൻ സി പി, യാക്കോബ്, വർക്കി തുടങ്ങിയവർ പങ്കെടുത്തു.