കോട്ടയം: ഗ്രാമീണ ജീവിതരീതികൾക്കും പ്രാദേശിക ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസത്തിന്റെ വൈവിദ്ധ്യങ്ങൾ സഞ്ചാരികൾക്ക് അനുഭവിച്ചറിയാന മറവന്തുരുത്തിൽ നടപ്പാക്കുന്ന സ്ട്രീറ്റ്' പദ്ധതിയുടെ ആദ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വനിതകൾ , പാർശ്വവൽകൃത വിഭാഗങ്ങൾ, കർഷകർ തുടങ്ങിയ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന150 ദദ്ദേശീയ സംരംഭ യൂണിറ്റുകൾ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ മറവന്തുരുത്തിലുള്ള 500 പേർക്ക് പരിശീലനം നൽകും. ഉത്തര വാദിത്വ ടൂറിസം മിഷനും മറവൻ തുരുത്ത് ഗ്രാമപഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.