ചങ്ങനാശേരി : കോനാട്ട് ഗ്രൂപ്പിന്റെ വിദ്യാ ജ്യോതി സ്‌കോളർഷിപ്പ് 'ലക്ഷ്യ 2021" പദ്ധതിയുടെ ഭാഗമായി എയ്ഡഡ് സ്‌കൂളിൽ നിന്ന് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന എയ്ഡഡ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും നടന്നു. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കോനാട്ട് ഗ്രൂപ്പ് എം.ഡി ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.റൂബിൾ രാജ് മുഖ്യാതിഥിയായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.റെജി സക്കറിയ സ്‌കോളർഷിപ്പും അവാർഡ് വിതരണവും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം.ഡി ഷാലി, കോനാട്ട് ഗ്രൂപ്പ് ലീഗൽ അഡ്വൈസർ ജോഷി തൂമ്പുങ്കൽ എന്നിവർ പങ്കെടുത്തു. രേവതി രാജേഷിന്റെ സ്‌പെഷ്യൽ പ്രോഗ്രാമും നടന്നു. പ്രോഗ്രാം കോൃഓർഡിനേറ്റർ റോയി ചിറയ്ക്കൽ സ്വാഗതവും, ഹൈപ്പർ മാർക്കറ്റ് ഡിവിഷൻ ജി.എം സി.കെ സന്തോഷ് നന്ദിയും പറഞ്ഞു.