പാലാ : സൈബർ വ്യക്തിഹത്യയിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സൂര്യ സഞ്ജയ് നടത്തിയ 24 മണിക്കൂർ ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. സൂര്യയെയും കുടുംബത്തെയും വ്യക്തിപരമായി അധക്ഷേപിച്ച കേരള കോൺഗ്രസ് (എം ) പ്രവർത്തകർക്കെതിരെ ഇനിയും പൊലീസ് നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് മൂന്നാംഘട്ട സമരം ആരംഭിക്കുമെന്നും അത് ഗാന്ധിയൻ രീതിയിൽ ആയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.ബിജു പുന്നത്താനം, എ.കെ.ചന്ദ്രമോഹൻ, രാമപുരം സി.ടി.രാജൻ, പ്രേംജിത്ത് ഏർത്തയിൽ, ബജോയി അബ്രാഹം, ഷോജി ഗോപി, തോമസ് ആർ.വി.ജോസ്, എ.എസ്.തോമസ്, സന്തോഷ് കുര്യത്ത്, ബിബിൻ രാജ്,ലാലി സണ്ണി ,ടോം കോഴക്കോട്ട്, പ്രിൻസ് വി.സി, ജയിംസ് ജീരകത്ത്, ജേക്കബ്ബ് അൽഫോൻസ് ദാസ് ,അർജുൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു