sndp

രാജാക്കാട് :വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ യൂത്ത് മൂവ്‌മെന്റ് വനിതാ സംഘം സംയുക്ത സമ്മേളനം നടന്നു .സമ്മേളനം യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ അദ്ധ്യക്ഷതവഹിച്ചു. ധർമ്മചൈതന്യ സ്വാമിയുടെയും സതീഷ് ശാന്തികളടേയും കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെയും ശാന്തി ഹവനത്തോടെയുമാണ് സമ്മേളനത്തിന് ആരംഭം കുറിച്ചത്. ധർമ്മചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശ് മുഖ്യ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് ജി അജയൻ പ്രഭാഷണവും യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ സംഘടനാ സന്ദേശവും നൽകി. സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ ആർ അജയൻ, എൻ.ആർ വിജയകുമാർ, അറ് സരേന്ദ്രൻ, രാജേഷ് കൊട്ടാരത്തിൽ, വനിതാ സംഘം സെക്രട്ടറി വിനീത സുഭാഷ്,സൈബർ സേന ജില്ലാ ചെയർപേഴ്‌സൺ സജിനി സാബു, വനിതാ സംഘം കേന്ദ്രസമിതി പ്രതിനിധി സിന്ധു മനോഹരൻ, എംപ്ലോയിസ് ഫോറം കേന്ദ്രസമിതി അംഗം ജിജി ഹരിദാസ്, സൈബർ സേന യുണിയൻ ചെയർമാൻ ജോബി വാഴാട്ട്, മുക്കുടിൽ ശാഖാ യോഗം പ്രസിഡന്റ് എൻ.ആർ സുരേന്ദ്രൻ, സെക്രട്ടറി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു ശേഖർ സ്വാഗതവും പ്രസിഡന്റ് രഞ്ജിത്ത് നന്ദിയും പറഞ്ഞു.