വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ സ്ഥാപക രക്ഷാധികാരിയായിരുന്ന മഹാകവി പാലാ നാരായണൻ നായരുടെ നൂറ്റിപതിനൊന്നാമത് ജന്മദിനാഘോഷം നടത്തി. ഗ്രന്ഥശാലാ ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സി.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ റിസോഴ്‌സ് പേഴ്‌സൺ അഡ്വ രമണൻ കടമ്പറ പാലാക്കവിതയുടെ പാവനതയെ കുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ രമേശൻ രക്ഷാധികാരി ടി.വി.ചന്ദ്രശേഖരൻ കമ്മറ്റിയംഗം ലളിതാ ശശീന്ദ്രൻ, സുലഭ് സുജയ് എന്നിവർ പ്രസംഗിച്ചു.