pensioner

കോട്ടയം: അഗ്രിക്കൾച്ചറൽ പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ ആറാമത് സംസ്ഥാന സമ്മേളനം 18ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും. കൃഷി മന്ത്രി. പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ, വി.പി വർക്കി, കെ എം.രാധാകൃഷ്ണൻ, സി.കെ ശശിധരൻ, അഡ്വ ലിജിൻ ലാൽ, ജോർജ് ജോസഫ് തെള്ളിയിൽ, മാത്യു ചെറിയാൻ, എം.എം ഉമ്മൻ, കെ. ഗോപാലകൃഷ്ണൻ നായർ, റ്റി. സ്‌കറിയ, പി.ഒ വർക്കി, വി.സി ഏബ്രഹാം, ജോർജ് കുട്ടി പൂഞ്ഞാർ എന്നിവർ പങ്കെടുക്കും.