ചങ്ങനാശേരി: ഡ്രൈവേഴ്‌സ് ക്ലബിന്റെ 33-ാമത് വാർഷിക സമ്മേളനം നടന്നു.സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ജി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കിടപ്പുരോഗികൾക്കുള്ള മെഡിക്കൽ ധനസഹായ വിതരണം ഫാ.സെബാസ്റ്റ്യൻ പുന്നശേരിയും വിദ്യാഭ്യാസ ധനസഹായ വിതരണം മുൻസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യ മനോജും നിർവഹിച്ചു. വിവിധ എൻഡോവ്‌മെന്റുകളുടെ വിതരണം ക്ലബ് സെക്രട്ടറി ജോഷിൻ ബേബി നിർവഹിച്ചു. ക്ലബ് മെമ്പർ രാജീവിനെ ചടങ്ങിൽ അനുമോദിച്ചു. റ്റി.കെ ഷാനവാസ്, പി.എസ് അശോക് കുമാർ, എൻ.സതീഷ്‌കുമാർ, എൻ.ചന്ദ്രശേഖരൻ നായർ, കെ.ജെ ചാക്കോ, രമേഷ് ബാബു, സെക്രട്ടറി ജോഷിൻ ബേബി വടക്കനാട്ട് എന്നിവർ പങ്കെടുത്തു.