ചങ്ങനാശേരി: ഗാർഹിക വാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും വർദ്ധിച്ചുവരുന്ന വിലകയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ഫൊറോന വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈബി അക്കര അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. അലൻ വെട്ടുകുഴി മുഖ്യപ്രഭാഷണം നടത്തി. ബാബു വള്ളപ്പുര, തോമസുകുട്ടി മണക്കുന്നേൽ, ടോമിച്ചൻ അയ്യരുകുളങ്ങര, ലാലി ഇളപ്പുങ്കൽ, ടോം കായിത്തറ, ലിസി ജോസ്, മേരിക്കുട്ടി ജെയിംസ്, തങ്കച്ചൻ പുല്ലുകാട്ട്, റോസമ്മ പ്രാക്കുഴി, ബിന്നി കല്ലുകളം, സി.ജെ. ജോസഫ്, പ്രൊഫ. സജീവ് ജോസഫ്, സിബി കോടിക്കൽ, റോണി വലിയപറമ്പിൽ, റോഷൻ ചെന്നിക്കര, സണ്ണിയപ്പൻ വലിയപറമ്പിൽ, ജോബി തൂമ്പുങ്കൽ, തോമസ് കുട്ടംപേരൂർ, ജോൺസൺ കൊച്ചീത്തറ തുടങ്ങിയവർ പങ്കെടുത്തു.