ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റുമാനൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്.വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി ഏറ്റുമാനൂർ ബ്ലോക്ക് കമ്മറ്റി കേന്ദ്ര റെയിൽവേ മന്ത്രിക്കും എം.പിമാരായ ജോസ് കെ മാണിക്കും,തോമസ് ചാഴികാടനും നിവേദനം നൽകുമെന്ന് പ്രസിഡന്റ് മുരളി തകടിയേൽ പറഞ്ഞു.