കോട്ടയം: സംസ്ഥാന വനിതാ കമ്മീഷന്ൻ ചങ്ങനാശേരിയിൽ സംഘടിപ്പിച്ച അദാലത്തില്‍ 20 പരാതികൾ തീർപ്പാക്കി. 85 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. എട്ട് പരാതികളിൽ പൊലീസിന്റെ റിപ്പോർട്ട് തേടി. 57 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി.

ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന അദാലത്തിന് കമ്മീഷനംഗം ഇ.എം രാധ നേതൃത്വം നല്‍കി. അഭിഭാഷകരായ മീരാ രാധാകൃഷ്ണന്‍, ഷൈനി ഗോപി, സി.എ ജോസ്, സി.കെ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.