
കോട്ടയം: ക്രിസ്മസ് - പുതുവത്സരത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് ഡിസംബർ 31 വരെ 20 മുതൽ 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. കൂടാതെ ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള വിവിധ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്പകളിലും പ്രത്യേക റിബേറ്റും ലഭ്യമാണ്. സർക്കാർ , അർദ്ധ സർക്കാർ ജീവനക്കാർക്ക് അടുത്ത വർഷം മാർച്ചിൽ അവസാനിക്കും വിധം ക്രെഡിറ്റ് സൗകര്യവും ലഭ്യമാണെന്ന് ഖാദി പ്രോജക്ട് ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾക്ക് എല്ലാത്തരം തുണിത്തരങ്ങളും ഖാദി വസ്ത്രശാലകളിലും കുറഞ്ഞ വിലയിൽ വാങ്ങാവുന്നതാണ്. ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്പകളിലും മറ്റ് ഉദ്പന്നങ്ങളും ലഭ്യമാണ്.