രാജാക്കാട്‌: ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടിക്കു നേരെ മദ്യപന്റെ ആക്രമണം. മുക്കുടിൽ വെട്ടിയാങ്കൽ സനീഷിന്റെ മകൻ 13 വയസുള്ള വിശ്വജിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.നെഞ്ചിൽ വടികൊണ്ടുള്ള അടിയേറ്റ കുട്ടിയെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വിശ്വജിത്തും കൂട്ടുകാരും മുക്കുടിൽ കോളനിക്ക് സമീപം ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോൾ ഈ വഴിയെത്തിയആൾ കുട്ടികളെ അസഭ്യം പറയുകയും പന്തെടുത്ത് കൊണ്ട് പോകുകയും ചെയ്തു. പന്ത് തിരികെ വാങ്ങാൻചെന്ന വിശ്വജിത്തിനെ ഇയാൾ വടി കൊണ്ട് അടിക്കുകയായിരുന്നു. രക്ഷിതാക്കൾ ഉടുമ്പഞ്ചോല പൊലീസിൽ പരാതി നൽകി.