രാജാക്കാട്: വാക്കാസിറ്റിക്കു സമീപം ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ ഗുണ്ടാസംഘം കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. മാങ്ങാതൊട്ടി വാഴാട്ട് ജിഷ്ണുവിനാണ് പരിക്കേറ്റത്. വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ക്ലീനർ വട്ടപ്പാറ മാരിക്കൽ ആശിഷിനെയും അക്രമി സംഘം മർദ്ദിച്ചു. ഞായറാഴ്ച രാത്രി അടിമാലിയിൽ ലോഡ് ഇറക്കിയ ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം .രാജാക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് നു സമീപം വാഹനങ്ങളുടെ തിരക്ക് കാരണം ലോറി മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ല റോഡിനു സമീപം കൂട്ടം കൂടി നിന്ന സംഘത്തോട് മാറിനിൽക്കാൻ പറഞ്ഞതോടെ ഡ്രൈവർക്ക് നേരെ ഏതാനും യുവാക്കൾ പാഞ്ഞടുത്തു. സംഘത്തിലുണ്ടായിരുന്ന യുവാവ് ആയുധമെടുത്ത് വീശി ഇതോടെ ലോറി നിർത്താതെ ഡ്രൈവർ മുന്നോട്ടുപോയി. ഇതിനിടെ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ആയി പിന്നാലെ വന്ന സംഘം വാക്കാ സിറ്റിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ലോറി തടഞ്ഞു നിർത്തി ഡ്രൈവർ ജിഷ്ണുവിനെ വലിച്ചിറക്കിയ ശേഷം ഒരാൾ കയ്യിൽ കരുതിയ കമ്പിവടി കൊണ്ട് തലയിൽ അടിച്ചു അതിനുശേഷം ക്ലീനറായ ആശിഷിനെയും സംഘം മർദ്ദിച്ചു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സംഘം ഓടിമറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു .