അടിമാലി :അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 'ഒരു വിദ്യാലയം, ഒരു വീട്' പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിക്കും. സ്‌നേഹവീട് എന്ന പേരിൽ സ്‌കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ സ്ഥലവും വീടും ഇല്ലാതെ സ്‌കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുട്ടിയ്ക്ക് 5 സെന്റ് സ്ഥലവും വീടും നിർമ്മിച്ച് കൊടുക്കുന്നതാണ് പദ്ധതി. വീട് വെക്കുന്നതിനായി 5 സെന്റ് സ്ഥലം സ്‌കൂളിലെ തന്നെ അദ്ധ്യാപകരാണ് നൽകിയത്. തറക്കല്ലിടൽ ചടങ്ങിൽ മാനേജ്‌മെന്റ് പ്രതിനിധി എം.ബി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .സോമൻ ചെല്ലപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണമൂർത്തി, വാർഡ് മെമ്പർ സനിത സജി, അനസ് ഇബ്രാഹിം എന്നിവർ സംബന്ധിക്കും.മൂന്ന് മാസം കൊണ്ട് പദ്ധതി പൂർത്തികരിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്