മുക്കൂട്ടുതറ: എരുമേലി യൂണിയൻ ബാങ്കിനു സമീപം ആരംഭിച്ച അസീസി ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി നിർവഹിച്ചു. അസീസി ആശുപത്രി ഡയറക്ടർ ഫാ. ആഗ്‌നൽ ഡൊമിനിക്, അസോസിയേറ്റ് ഡയറക്ടർ ഫാ. ജിസ് ആനിക്കൽ, അസീസി ആശുപത്രി സി.എം.ഒ ഡോ.സുമൻ, ഡോ.സജിൻ, എച്ച്.ആർ മാനേജർ സിസ്റ്റർ ജെറോമി, സിസ്റ്റർ അൽഫി തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചര വരെയാകും ഹെൽത്ത് സെന്റർ പ്രവർത്തനസമയമെന്ന് ആശുപത്രി ഡയറക്ടർ ഫാ.ആഗ്‌നൽ ഡൊമിനിക് അറിയിച്ചു.