
കുമരകം : തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷം അടയ്ക്കാതെ തുറന്നു തന്നെ ഇടണമെന്ന ആവശ്യമുയര്‍ത്തി ധീവരസഭ ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. വേലിയേറ്റ ദുരിതമകറ്റാന്‍ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുക, കായലിലേയും മറ്റു ജലാശയങ്ങളിലേയും പാേള നീക്കുക,കൊവിഡ് ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉയര്‍ത്തിയായിരുന്നു സമര പ്രഖ്യാപനം. തണ്ണീര്‍മുക്കം ജലസേചനവകുപ്പ് ഓഫീസിനു സമീപം നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യാേഗത്തിൽ ഡോ.കെ.ജി.പത്മകുമാര്‍ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് എ.ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.ആര്‍. ഷാജി, വി.എം.ഷാജി, സി.ഗോപിനാഥ്, ഭൈമിവിജയന്‍, കെ.എം.ബാലാനന്ദന്‍, കെ.എസ്.രാജേന്ദ്രന്‍, കെ.വി.മനോഹരന്‍, കെ.കെ.പ്രകാശന്‍, കെ.കെ.അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.