duck

കോട്ടയം: പക്ഷിപ്പനി രോഗബാധ ശ്രദ്ധയിൽപ്പെട്ട താറാവിൻ കൂട്ടങ്ങളിൽ നിന്നു ശേഖരിച്ച കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ ജന്തുരോഗ നിയന്ത്രണ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. വെച്ചൂരിലും കുമരകത്തും നിന്ന് 10 താറാവുകളെ വീതമാണ് ശേഖരിച്ചത്. നേരത്തെ അയച്ച സാമ്പിളുകളുടെ ഫലം ലഭ്യമായിട്ടില്ല. ലാബിൽ നിന്ന് ഫലം കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയ സെക്രട്ടറിക്കാണ് നൽകുക. അവിടെനിന്ന് ചീഫ് സെക്രട്ടറി മുഖേനയാണ് ജില്ലാ കളക്ടർക്ക് ലഭിക്കുക. താറാവുകളുടെ സ്വാബും രക്തവും വിശദമായി പലതവണ പരിശോധന നടത്തേണ്ടി വരുന്നതിനാലാണ് ഫലം വൈകുന്നത്.