പാലാ :കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചതിനു മുന്നോടിയായുള്ള ദിവ്യകാശി ഭവ്യ കാശി പരിപാടി ബി.ജെ.പി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാത്മിക സമ്മേളനമായി നടത്തി. രാമപുരം അമ്പലം ജംഗ്ക്ഷനിൽ നടന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതിയംഗം
എൻ.കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വീതസംഗാനന്ദ (ശ്രീരാമകൃഷ്ണമഠം പാലാ), അഭയാനന്ദ തീർത്ഥപാദസ്വാമികൾ . (വിദ്യാധിരാജ ആശ്രമം കുടക്കച്ചിറ) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി.മുരളീധരൻ ,ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം പി.പി നിർമ്മലൻ, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ബിനീഷ് പി.ഡി., മഹേഷ് ചന്ദ്രൻ , ദീപു സി.ജി, ഗിരിജ ജയൻ , മിനി അനിൽ, ഒബിസി മോർച്ച സംസ്ഥാന സമിതിയംഗം വത്സല ഹരിദാസ് , ബി.ജെ.പി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ജയൻ കരുണാകരൻ, സുജിത്ത് മോഹൻ, മനോജ് ബി., ശ്രീനിവാസൻ എം.പി,രാജേഷ്, അലക്‌സ് നെടുംകൊമ്പിൽ, തോമസ് മത്തായി തുടങ്ങിയവർ സംസാരിച്ചു.