മുണ്ടക്കയം: വിമൽജ്യോതി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഊർജകിരൺഊർജ സംരക്ഷണ ബോധവത്കരണ പരിപാടി മുണ്ടക്കയം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിച്ചു. വി.ജെ.എസ്.എസ്.എസ് പ്രോഗ്രാം മാനേജർ രഞ്ജിത്ത് ഐസക് ബോധവത്കരണ ക്ലാസ് നയിച്ചു. റാലി ഫ്‌ളാഗ് ഓഫ് കുടുംബശ്രീ ചെയർപേഴ്‌സൺ പ്രമീള ബിജുവും സിഗ്‌നേച്ചർ കാമ്പയിൻ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ സി.വി അനിൽകുമാറും നിർവഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, വി.ജെ.എസ്.എസ്.എസ് കൗൺസിലർമാരായ സിസ്റ്റർ ലിസ്ബത്ത്, സിസ്റ്റർ ട്രീസ അല്ലേസ്, കുടുംബശ്രീ ചെയർപേഴ്‌സൺമാരായ എലിസബത്ത്, റോജി ബേബി എന്നിവർ പ്രസംഗിച്ചു.