ഉഴവൂർ: ''എന്റെ അരീക്കര ' സംഗീത ആൽബത്തിന്റെ പ്രകാശനം നടന്നു. സംഗീത സംവിധായകൻ മഞ്ജുനാഥ് വിജയൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത്. ജിൻസ് ഗോപിനാഥാണ് ഗായകൻ. സുജിത വിനോദിന്റെ രചനയ്ക്ക് സുനിൽ പ്രയാഗ് സംഗീതം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.എം മാത്യു, ജോസ്‌മോൻ മുണ്ടയ്ക്കൽ, ഉഴവൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ്.പി. സ്റ്റീഫൻ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജൂ ,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, അരീക്കര പള്ളി വികാരി ഫാ. ജോർജ് കപ്പുകാലയിൽ സിസ്റ്റർ ഷീബ, പി.കെ.വ്യാസൻ , ജിൻസ് ഗോപിനാഥ്, സുനിൽ പ്രയാഗ്, പി എൻ .രാമചന്ദ്രൻ, അനിൽ ആറുകാക്കൽ, സ്റ്റീഫൻ ചെട്ടിക്കൻ,വിനോദ്, രാജീവ്, ടോം, രാഗേഷ്, തുടങ്ങിയവർ പങ്കെടുത്തു.