വെള്ളിലാപ്പിള്ളി: രാമപുരം പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 2ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിവിധ മാധ്യമ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പത്രപ്രവർത്തകൻ സുനിൽ പാലായെ ആദരിക്കും. രാമപുരം മുൻ എ.ഇ.ഒ. എൻ. രമാദേവി, രാമപുരം ബി.പി.ഒ അശോക്. ജി., അങ്കണവാടി വർക്കേഴ്‌സ് ലീഡർ അമ്പിളി കെ.എം, പി.ടി.എ പ്രസിഡന്റ് ജോസ് കുരിയാലപ്പുഴ എന്നിവർ ആശംസകൾ നേരും.രാമപുരം പഞ്ചായത്തിനു കീഴിലെ അമ്പതോളം അങ്കണവാടി വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്.