ചങ്ങനാശേരി: ചങ്ങനാശേരി പൂതൂർപ്പള്ളി ചന്ദനക്കുടം 25നും 26നും നടക്കും. ചന്ദനക്കുടത്തിന്റെ കൊടിയേറ്റ് നാളെ വൈകിട്ട് 5.30ന് പുതൂർപ്പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എസ്.പി റഹീം കൊടിയേറ്റ് നിർവഹിക്കും. 25ന് വൈകിട്ട് അഞ്ചിന് ചന്ദനക്കുടം ഘോഷയാത്ര. പഴയപള്ളിയിലേക്ക് പുറപ്പെടുന്ന ഘോഷയാത്രക്ക് ഇലക്ട്രിസിറ്റി ബോർഡ്, ചങ്ങനാശേരി നഗരസഭ, ഫയര്‍‌സ്റ്റേഷൻ, സൈബർ കോളേജ്, എക്‌സൈസ്, താലൂക്ക് കച്ചേരിയിലെ സ്വീകരണത്തിനുശേഷം പഴയപള്ളിയിലെത്തിച്ചേരും. തുടർന്ന് കാവിൽ ഭഗവതി ക്ഷേത്രമൈതാനത്ത് കാവിൽ ഭഗവതിസേവാസംഘം വക സ്വീകരണം. ചാത്തവട്ടം റോഡുവഴി ഹിദായത്ത് ജംഗ്ഷൻ, വൈകിട്ട് എട്ടിനു എൻ.എസ്.എസ് ജംഗ്ഷനിൽ സ്വീകരണത്തിനുശേഷം രാത്രി 8.30ന് പി.എം.ജെ കോപ്ലക്‌സിലെത്തും. 8.45ന് പുതുപള്ളിയിൽ എത്തുന്നതോടെ ആദ്യ ദിവസത്തെ ഘോഷയാത്ര സമാപിക്കും.

26ന് രാവിലെ 8.30ന് ചന്ദനക്കുടഘോഷയാത്ര ആരമല തൈക്കാവ് ജംങ്ഷനിൽ നിന്നും ആരംഭിക്കും. ഒമ്പതിന് മുക്കാട്ടുപടി ജംഗ്ഷനിൽ വിവിധ സംഘടനകളുടെ സ്വീകരണം, 9.10ന് തൃക്കൊടിത്താനം ഉമാമഹേശ്വരിക്ഷേത്രം, 9.15 ഇരൂപ്പ ജംഗ്ഷൻ, 9.25ന് ഫാത്തിമാപുരം ജംഗ്ഷനിൽ വിവിധ സംഘടനകളുടെ സ്വീകരണം, 9.55ന് പട്ടത്തിമുക്ക് ജംഗ്ഷൻ, 10ന് സാംബവ മഹാസഭ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 11ന് പള്ളിയിൽ തിരിച്ചെത്തും. വൈകിട്ട് 5.30ന് ചന്ദനക്കുടഘോഷയാത്ര ചന്തക്കടവ് മൈതാനിയിൽ നിന്നും ആരംഭിക്കും. 5.45ന് ചന്തക്കടവ് മൈതാനം, ആറിന് മുസാവരി ജംഗ്ഷൻ, 6.10ന് കെ.പി.എം.എസ്, 6.45ന് പൊലീസ് സ്റ്റേഷൻ,7.15ന് മെത്രാപോലീത്തൻ പള്ളി, 8ന് കവല ജംഗ്ഷൻ, 8.40ന് പി.എം.ജെ കോപ്ലക്‌സ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 11ന് ചന്ദനക്കുടം നേർച്ചപ്പാറയിലേക്ക് പുറപ്പെടും. 12ന് ചന്ദനക്കുടഘോഷയാത്ര പള്ളിയിൽ തിരിച്ചെത്തുന്നതോടെ ഈവർഷത്തെ ചന്ദനക്കുടം ആഘോഷത്തിന് സമാപനമാകുമെന്ന് പി.എസ്.അബ്ദുൽസലാം, ജാനി,എം,എച്ച് ഹനീഫ എന്നിവർ അറിയിച്ചു.