
കോട്ടയം: പരിസ്ഥിതിയാഘാത പഠനം പോലും നടത്താതെ ലാഭാക്കൊതിമൂത്ത് ഇടതു സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന സിൽവർ ലൈൻ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് , ജോയി എബ്രഹാം, ജോസഫ് വാഴക്കൻ,ജോസി സെബാസ്റ്റ്യൻ, പി.എ.സലിം, ജോഷി ഫിലിപ്പ്, വി.ജെ.ലാലി, പി.ആർ. സോന, ഗ്രേസമ്മ മാത്യു, ഫിലിപ്പ് ജോസഫ്, എന്നിവർ പ്രസംഗിച്ചു. പദ്ധതി നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് 18ന് കളക്ടറേറിലേയ്ക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തും.