
പൊൻകുന്നം: വില്പന വിലയിലും കൂടുതൽ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന പച്ചക്കറി വൃാപാരികളുടെ സമീപനം അവസാനിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് ചിറക്കടവ് മണ്ഡലം നേതൃയോഗം ആവശൃപ്പെട്ടു. കച്ചവടക്കാർ അമിത ലാഭം ഉപേക്ഷിച്ച് ഏകീകൃത വില വാങ്ങാൻ തയ്യാറാകണം. എല്ലാ കടകളിലും വിലവിവര പട്ടിക പൊതുജനത്തിന് കാണും വിധം പ്രദർശിപ്പിക്കണം. യു.ഡബ്ലൃ ഇ.സി.മണ്ഡലം പ്രസിഡന്റ് സേവൃർ മൂലകുന്ന് അദ്ധൃക്ഷത വഹിച്ചു. ബിജു മുണ്ടുവേലി, നിസാർ അബ്ദുള്ള, സാലി നെല്ലിപറമ്പിൽ, ബിനേഷ് ചെറുവള്ളി, ഇന്ദുകല എസ് .നായർ, വൈ.അൻസർ, മാതൃു തോമസ് ഏർത്തയിൽ എന്നിവർ സംസാരിച്ചു.