കോട്ടയം: കൊവിഡ് വകഭേദമായ ഡെൽറ്റ, ഒമിക്രോൺ എന്നിവയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും സ്വീകരിച്ച നടപടികൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലത്തിലെ പൊതുജനാരോഗ്യ സ്‌പെഷലിസ്റ്റ് ഡോ. രുചി ജെയ്ൻ, ന്യൂഡൽഹിയിലെ ദേശീയ രോഗനിയന്ത്രണ കേന്ദ്രം വെറ്ററിനറി കൺസൾട്ടന്റ് ഡോ. പല്ലവി ഡിയോൾ എന്നിവരടങ്ങുന്ന സംഘം കളക്ടറേറ്റിൽ കളക്ടർ ഡോ.പി.കെ. ജയശ്രീയുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ആരോഗ്യവകുപ്പ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ ഡോ.വി. അനിലും ഒപ്പമുണ്ടായിരുന്നു.