കോട്ടയം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിലെ സ്‌കാറ്റേർഡ് വിഭാഗം ചുമട്ടു തൊഴിലാളികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. റിട്ട.ലേബർ ഓഫീസർ സാബു, എച്ച്.ആർ ട്രെയിനർ അഭിൻ സി ഉബൈദ് എന്നിവർ നേതൃത്വം നൽകി.