 
അടിമാലി: താലൂക്ക് ആശുപത്രിയിലെ വനിത ജീവനക്കാരോട് അസഭ്യം പറയുകയും കെട്ടിടത്തിന് നാശ നഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ ഇരുരുമ്പുപാലം സ്വദേശി നിഷാദ് (38) നെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ആണ് കാലിന് പരുക്കേറ്റ് ഇയാൾ ചികിത്സ തേടി എത്തിയത്. ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ല.
ഇയാളെ പരിചരിക്കാൻ എത്തിയ ജീവനക്കാരോട് തട്ടിക്കയറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആശുപത്രി അധികൃതർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇതിനിടെ ആശുപത്രി ജീവനക്കാർക്കെതിരെ ഇയാൾ നടത്തിയ അതിക്രമത്തിലും മറ്റും പ്രതിഷേധിച്ച് ഡോക്ടർമാരും ജീവനക്കാരും അര മണിക്കൂർ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.