വൈക്കം : വൈക്കം താലൂക്ക് ഗവ.ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ഭാരതീയ ദലിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോൺ തറപ്പേൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ട്രഷറർ ജയ്‌ജോൺ പേരയിൽ, ഡി.സി.സി മെമ്പർമാരായ എം.കെ.ഷിബു, കെ.കെ.സചിവോത്തമൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഇടവട്ടം ജയകുമാർ, ജോർജ്ജ് വർഗ്ഗീസ്, ഷാജി വല്ലൂത്തറ, വർഗ്ഗീസ് പുത്തൻചിറ, വിജയമ്മ ബാബു, സേതു മാധവൻ, എം.കെ.മഹേശൻ, വെച്ചൂർ അജിത്ത് കുമാർ, പി.കെ.സുതൻ, ദേവദാസ്, പി.ഡി.ഉണ്ണി, വി.ടി.സണ്ണി എന്നിവർ പ്രസംഗിച്ചു.