വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സൗജന്യ വേദപഠന ക്ലാസ് ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്‌കാരിക വിഭാഗത്തിന്റെ സഹകരത്തോടെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാഥമിക വേദപഠന ക്ലാസ് ജനുവരി ആദ്യവാരം ആരംഭിക്കുമെന്ന് സമിതി പ്രസിഡന്റ് വി.ആർ.ചന്ദ്രശേഖരൻ നായർ അറിയിച്ചു. ക്ഷേത്ര ഊട്ടുപുര ഹാളിൽ ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 10 വരെ നടക്കുന്ന ക്ലാസുകളിൽ 5 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേവസ്വം ബോർഡ് സർട്ടിഫിക്ക​റ്റ് നൽകുന്നതിനൊപ്പം ദ്വിതിയ കോഴ്‌സിന് അർഹതയും ലഭിക്കും. ഫോൺ : 9249894439.